കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

(click the images to enlarge with light box)
*ഫോട്ടോ കൂടുതല്‍ തെളിഞ്ഞു കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. ചിത്രം അതെ വിന്‍ഡോയില്‍ തന്നെ പുതിയൊരു ബോക്സായി വരും.
*ഒരു പോസ്റ്റിലെ അടുത്ത ചിത്രത്തിലേക്ക് പോവാന്‍ keyboardലെ side arrow key ഉപയോഗിക്കാം.
*close ചെയ്യാനായി ചിത്രത്തിന് വെളിയില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്താല്‍ മതിയാവും.

12 January, 2012

Muzris Beach Fest 2012
ഞായറാഴ്ചയാണ് മുനയ്ക്കല്‍ / മുസരിസ്‌ ബീച്ച് ഫെസ്റ്റിവലിനു പോയത്...

തിരക്കില്‍ തട്ടിയും തെറിച്ചും 
സന്ധ്യയേറെ നടന്നളന്ന്,
ഉപ്പുകാറ്റു കനപ്പിച്ച മനസ്സുമായി 
കുറെയലഞ്ഞു ഞാന്‍..,.

കപ്പലണ്ടി തിന്നു... 
കടലു കണ്ടു... 
കടലില്‍ മുങ്ങി ചാവുന്നൊരു സൂര്യനെ കണ്ടു... 
സൂര്യന്റെ കടവായില്‍ നിന്നൊലിച്ചിറങ്ങിയ 
ചോരചുവപ്പു കണ്ടു. 
ജീവന്റെ അവസാനക്കിതപ്പില്‍ 
കരയില്‍ തലതല്ലുന്ന തിരമാലകള്‍ കണ്ടു. :)

                                  ----------------------------------------------------

പതിവിനപ്പുറമുള്ള ബീച്ച് ഫെസ്റ്റിവല്‍ കാഴ്ചകളില്‍ എനിക്ക് കൗതുകം തോന്നിയത് കേരളവും തമിഴ്നാടും സംയുക്തമായി മുല്ലപെരിയാര്‍ ഡാം സംരക്ഷിക്കണമെന്ന ആശയത്തില്‍ നിര്‍മ്മിച്ച ഈ വലിയ മണല്‍ ശില്‍പമാണ്. (Davinchi Suresh) സുരേഷേട്ടനു പ്രത്യേക അഭിനന്ദനങ്ങള്‍ ...

അഞ്ചു ദിവസം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക് ഇന്നലെ കൊടിയിറങ്ങി.
ശേഷം ഘോഷം, താലപ്പൊലി നാളുകളില്‍ ...
കൊടുങ്ങല്ലൂരിനിനി ആഘോഷത്തിന്റെ നാളുകള്‍ ....

No comments:

Post a Comment